തലപ്പാറ: ദേശീയപാതയിൽ തലപ്പാറയിൽ ഇന്നലെ ഉച്ചക്ക് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു യുവാവ് മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വളഞ്ചേരി പാണ്ടികശാല സ്വദേശി മുഹമ്മദ് സലാം (20) ആണ് മരണപ്പെട്ടത്. ബൈക്കിലുണ്ടായിരുന്ന പാണ്ടികശാല സ്വദേശി തന്നെയായ മുഹമ്മദ് മുസമ്മിൽ (20) എന്ന യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്.
തലപ്പാറയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം: വളഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
admin
Tags
Malappuram