കൊളപ്പുറത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തിരൂരങ്ങാടിക്ക് സമീപം കൊളപ്പുറത്ത് ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (മേയ് 28) ഉച്ചയ്ക്ക് ശേഷമാണ് സംഭവം നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെടുന്നത്.

ഏറെ നേരമായി റോഡരികിൽ സംശയകരമായ സാഹചര്യത്തിൽ കിടന്നിരുന്ന വാഹനത്തിനുള്ളിൽ ഒരാൾ അബോധാവസ്ഥയിലുള്ളതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചത്.

മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}