ശ്രദ്ധിക്കുക! മൂന്നിയൂർ കോഴികളിയാട്ടം ഉത്സവം: നാളെ രാവിലെ 7 മുതൽ രാത്രി 10 വരെ ഗതാഗത നിരോധനം

മൂന്നിയൂർ: കോഴികളിയാട്ടം ഉത്സവംനടക്കുന്നതിനാൽ നാളെ ( 29.05.2026 വെള്ളി) പോലീസ്  ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആലിൻചുവട് മുതൽ തലപ്പാറ വരെയും കാര്യാട് പാലം മുതൽ മുട്ടിച്ചിറ വരെയും ഗതാഗതം പൂർണമായും നിരോധിച്ചു.

ചെമ്മാട് ഭാഗത്തുനിന്നും കോഴിക്കോട്ഭാഗത്തേക്ക്പോകുന്ന യാത്രക്കാർ മമ്പുറം വി.കെ. പടി ഭാഗത്ത് കൂടിയോ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്. കോഴിക്കോട് ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് വരുന്ന യാത്രക്കാർ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്.

കോഴിക്കോട് ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി–ഒലിപ്പുറം കടവ്വഴി പോകേണ്ടതാണെന്നും തിരൂരങ്ങാടി പോലീസ് അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}