വേങ്ങര: സ്ത്രീകളുടെ നീതിക്കും അവകാശങ്ങൾക്കും വേണ്ടി പോരാടി, കേരള സമൂഹത്തിൽ സജീവ സാന്നിധ്യമായി മാറിയ വിമൻ ജസ്റ്റിസ് മൂവ്മെന്റ് വേങ്ങര മണ്ഡലം കൺവെൻഷൻ, ജില്ലാ സെക്രട്ടറി ശഹനാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സിക്യൂട്ടീവ് അംഗം ഷിഫാ ഷെറിൻ, കണ്ണമംഗലം പഞ്ചായത്ത് മെമ്പറും മണ്ഡലം അസി.കൺവീനറുമായ യു.സക്കീന, ജില്ലാ കമ്മറ്റി അംഗം ശാക്കിറ, മണ്ഡലം കൺവീനർ മുബീന, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് പി. പി കുഞ്ഞാലി മാസ്റ്റർ എന്നിവർ സംസാരിച്ചു.