ദേശീയ ശരാശരിയേക്കാൾ മികച്ച വിജയം; പത്താം ക്ലാസ് പ്രതിഭകളെ ആദരിച്ച് മലബാർ സെൻട്രൽ സ്‌കൂൾ

വേങ്ങര: വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂൾ സി.ബി.എസ്. ഇ പത്താം തരം പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം വാണിജ്യവത്കരിച്ച കാലത്ത് വേറിട്ട വിദ്യാലയമായി മലബാർ സെൻട്രൽ സ്‌കൂൾ വേറിട്ട് നിൽക്കുന്നുവെന്നു അദ്ദേഹം സൂചിപ്പിച്ചു. 

മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് അഭിമാനാർഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.ബി.എസ്.ഇ ബോർഡ് എക്സാമിനേഷനിൽ മൂന്നു വിദ്യാർഥികൾക്ക് 98% മാർക്ക് നേടി ദേശീയ ശരാശരിയെക്കാൾ മികച്ച വിജയം കൊയ്തെടുക്കാൻ സാധിച്ചു. 

സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, മലയാളം, അറബിക് തുടങ്ങിയ വിഷയങ്ങളിൽ നൂറിൽ നൂറ് മാർക്ക് വാങ്ങി ജില്ലയിൽ തന്നെ സബ്ജക്ട് ടോപ്പർമാരായി മികവ് തെളിയിച്ചു. 

മലബാർ സെൻട്രൽ സ്‌കൂൾ ഡയറക്ടർ എ. മൂസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ മൂന്നിയൂർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ അസ്‌ലു , മലബാർ ചിരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ സി.എച്ച് ഫസൽ,അക്കാദമിക്ക് കോഡിനേറ്റർ സി.എച്ച് ഖലീൽ, ട്രസ്റ്റ് മെമ്പർ സി.പി. യൂനുസ് എന്നിവർ അനുമോദനോപഹാരം കൈമാറി. ട്രസ്റ്റ് സെക്രട്ടറി പി.അബ്ദുൽ സലീം, അഡ്മിനിസ്ട്രേറ്റർ കെ. അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൾ ഇർഷാന അമരക്കാടൻ, ജഅ്ഫർ എം.പി,അബ്ദു റഊഫ്.ഇ , അബ്ദു റഹീം എം,കെ സ്‌കൂൾ ടോപ്പർമാരായ മുഹമ്മദ് ഹംദാൻ , ഫാത്തിമ ദിയ, മെഹറിഷ്.പി എന്നിവർ സംസാരിച്ചു. മജ്ലിസ് പ്രൈമറി സെക്കണ്ടറി പരീക്ഷയിലും സി.ബി. എസ് ഇ ബോർഡ് എക്സാമിലും ഉന്നത വിജയത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച അധ്യാപകരേയും ചടങ്ങിൽ ആദരിച്ചു. 

അനുമോദന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജംഷീർ നഹ സ്വാഗതവും അബ്ബാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}