വേങ്ങര: വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിലുള്ള ഈ വർഷത്തെ വേങ്ങര മണ്ഡലംതല മദ്രസ പ്രവേശനോത്സവം പ്രൗഢമായ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വേങ്ങര ചേറൂർ റോഡിലുള്ള ദാറുസ്സലാം സലഫി മദ്രസയിൽ വച്ചായിരുന്നു പരിപാടി നടന്നത്. 'അൽഫലാഹ്' എന്ന വേറിട്ട തലക്കെട്ടിലാണ് ഈ വർഷത്തെ പ്രവേശനോത്സവ പരിപാടികൾ അരങ്ങേറിയത്.
വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വേങ്ങര മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതിയ അധ്യയന വർഷത്തിൽ മദ്രസകളിലേക്ക് എത്തുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്വാഗതം ചെയ്തുകൊണ്ട്, ധാർമ്മിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ചടങ്ങിൽ വിസ്‌ഡം മണ്ഡലം സെക്രട്ടറി സാലിം കുറ്റൂർ, ഇഖ്ബാൽ സി.എം, അൻവർ മദനി, വലീദ് കെ.എം എന്നിവർ സംബന്ധിക്കുകയും ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.