ഒതുക്കുങ്ങൽ: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നടന്ന സി.പി.എം - ആർ.എസ്.എസ് രഹസ്യ ധാരണയെ പരാജയപ്പെടുത്തിയ ജനതയ്ക്ക് അഭിവാദ്യമർപ്പിച്ച് വെൽഫെയർ പാർട്ടി ഒതുക്കുങ്ങൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം സംഘടിപ്പിച്ചു. ഒതുക്കുങ്ങൽ ടൗണിൽ നടന്ന പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.
വർഗീയതയ്ക്കും രാഷ്ട്രീയ ഒത്തുകളികൾക്കുമെതിരെ ബോധപൂർവം വിധി എഴുതിയ കേരളത്തിലെ സമ്മതിദായകർ ജനാധിപത്യത്തിൻ്റെ കരുത്താണ് തെളിയിച്ചിരിക്കുന്നതെന്ന് പ്രകടനത്തിന് നേതൃത്വം നൽകിയവർ അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ.വി. ഹമീദ് മാസ്റ്റർ, അസിസ്റ്റന്റ് സെക്രട്ടറി വി.കെ. ജലീൽ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ.പി. അബ്ദുൽ ബാസിത്, ഇ. അബ്ദുറഹ്‌മാൻ, ഇബ്രാഹിം കാരയിൽ, ടി. അബ്ദുസ്സലാം, ഹനീഫ വടക്കേതിൽ, ഇല്ലിക്കൽ ഇബ്രാഹിം, അലവി വടക്കേതിൽ, ടി. മുഹമ്മദ് അസ്‌ലം, ശബീറലി ആട്ടീരി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.