വേങ്ങര: ലെൻസ്ഫെഡ് (LENSFED) വേങ്ങര ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ വേങ്ങര യൂണിറ്റ് ജേതാക്കളായി. വേങ്ങര തറയിട്ടാൽ കിംഗ്സ് അക്കാദമിയിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്. ലെൻസ്‌ഫെഡ് ജില്ലാ ട്രഷറർ റിയാസലി പി.കെ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ആവേശകരമായ ഫൈനൽ പോരാട്ടത്തിനൊടുവിലാണ് വേങ്ങര യൂണിറ്റ് കിരീടം സ്വന്തമാക്കിയത്. കണ്ണമംഗലം യൂണിറ്റ് രണ്ടാം സ്ഥാനവും, ഊരകം യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച പ്രകടനം മുൻനിർത്തി വിവിധ വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു. റഹൂഫ് കല്ലൻ മികച്ച കായിക താരമായും, റാഷിദ് എ.കെ മികച്ച ബാറ്റ്സ്മാനായും, സഹീർ അബ്ബാസ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫികൾ ലെൻസ്ഫെഡ് കായിക സമിതി അംഗങ്ങളായ സക്കീറലി എ., അജേഷ് യു., ഇസ്മായിൽ കെ.സി., അനീസ് ടി.കെ., സുബ്രമണ്യൻ എന്നിവർ വിതരണം ചെയ്തു. സംഘാടക സമിതി അംഗങ്ങളായ മുഹ്സിൻ, പ്രവീൺ, സുബൈർ കെ.സി., റിയാസ്, ഇർഷാദലി ഇ.കെ., മുഹമ്മദ് സാലിഹ്, അദീബ് റഹ്മാൻ, മുഹമ്മദ് ഷരീഫ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.