കോട്ടയ്ക്കൽ പറപ്പൂർ ശ്രീ കുറുമ്പക്കാവിൽ ഗുരുതി തർപ്പണം നടന്നു

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള പറപ്പൂർ ശ്രീകുറുമ്പക്കാവ് ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഗുരുതി തർപ്പണം നടന്നു. ക്ഷേത്രത്തിലെ സന്ധ്യാവേലയ്ക്കും അത്താഴപൂജയ്ക്കും ശേഷമാണ് പ്രധാന ചടങ്ങുകൾ ആരംഭിച്ചത്.

തുടർന്ന് ദേവിയെ ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളിച്ചു. ശ്രീക്കോവിലിന് മുൻവശത്ത് പ്രത്യേകം തയ്യാറാക്കിയ ഗുരുതി സ്ഥാനത്തായിരുന്നു ചടങ്ങുകൾ. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കല്ലൂർമന ഡോ. നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് ഗുരുതി തർപ്പണം നടന്നത്. ചക്കമ്മാട്ടിൽ വേലായുധന്റെ മകൻ വിനീഷാണ് ഇത്തവണത്തെ ഗുരുതി വഴിപാട് സമർപ്പണം നടത്തിയത്.

ക്ഷേത്രം മേൽശാന്തി നീലമന വടക്കേമഠം നാരായണൻ എംബ്രാന്തിരി, ക്ഷേത്രത്തിലെ പാരമ്പര്യ അടിയന്തിരക്കാർ എന്നിവർ ചടങ്ങുകൾക്ക് സഹകാർമികത്വം വഹിച്ചു.

കോട്ടയ്ക്കൽ കിഴക്കേ കോവിലകം ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ മാനേജർ ശിവശങ്കരൻ, ക്ഷേത്ര സമിതി പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി രവിനാഥ് ഇന്ദ്രപ്രസ്ഥം, ഭാരവാഹികളായ പി. അറുമുഖൻ, എം. സുബ്രഹ്‌മണ്യൻ, എ. കൃഷ്ണകുമാർ, പി. ബാലൻ, ബാബു തപസ്യ, പ്രഭാശങ്കർ, സി. ഗോപി, ഗോപാലൻ, ചൂലൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തിയിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}