കോട്ടക്കൽ: കോട്ടക്കൽ, വേങ്ങര, പുതുപ്പറമ്പ്, കുറ്റൂർ, പറപ്പൂർ, ഒതുക്കങ്ങൽ, വലിയോറ, പുത്തൂർ കാവതിക്കുളം, ചേറ്റിപ്പുറം എന്നീ ഒൻപത് കേന്ദ്രങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച 'മെക് സെവൻ വേങ്ങര മേഖലാ മഹാസംഗമം' ആവേശകരമായി സമാപിച്ചു. കോട്ടക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് കോട്ടക്കൽ നഗരസഭാ അധ്യക്ഷൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു.
ആയിരത്തിലധികം മെക്‌സെവൻ അംഗങ്ങൾ അണിനിരന്ന മഹാസംഗമത്തിൽ മെക് സെവൻ ഫൗണ്ടറും ക്യാപ്റ്റനുമായ ഡോ. സലാഹുദ്ദീൻ മുഖ്യാതിഥിയായിരുന്നു. സോൺ കോ-ഓർഡിനേറ്റർ മുഹമ്മദ് സയ്യിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്രാൻഡ് അംബാസഡർ ഡോ. അറക്കൽ ബാവ മുഖ്യപ്രഭാഷണം നടത്തി.
കോട്ടക്കൽ എസ്.എച്ച്.ഒ ദീപകുമാർ, ചീഫ് കോ-ഓർഡിനേറ്റർ മുസ്തഫ കെ.ടി എന്നിവർ ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുത്തു. വിവിധ യൂണിറ്റുകൾക്കുള്ള മെമെന്റോ വിതരണം ഡോ. സലാഹുദ്ദീൻ നിർവ്വഹിച്ചു.
ചടങ്ങിൽ അനൂപ് ആർ, മജീദ് പറങ്ങോടത്ത്, ശോഭ ടീച്ചർ, മറിയം ബീരാൻ, അബ്ദു റസാക്ക്, ഇസ്ഹാക്ക്, ശ്രീകുമാർ ടി., ബാപ്പു തേഞ്ഞിപ്പലം, ഡോ. ഷാഫി കളത്തിങ്ങൽ, ഫക്രുദീൻ കൊട്ടേക്കാട്ട്, ബാവ മൂഴിക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മേഖലയിലെ അംഗങ്ങളുടെ ഒത്തുചേരൽ കൊണ്ടും സംഘാടക മികവ് കൊണ്ടും ഏറെ ശ്രദ്ധേയമായാണ് മഹാസംഗമം സമാപിച്ചത്.