വേങ്ങര: വലിയോറ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗനിർണയം, നേത്രരോഗ പരിശോധന, ക്ഷയരോഗ നിർണയം എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി സബ് സെന്ററിൽ നിന്നുള്ള കിടപ്പുരോഗികൾക്ക് ആവശ്യമായ വിവിധ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണവും നിർവഹിച്ചു.
മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ നിർവഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാദിഖ് കോടിയാട്ട്, വാർഡ് മെമ്പർമാരായ എം. പി. അഹ്മദ്, ഹനീഫ കെ., ഉമ്മർ കൈപ്രൻ, ഷകീന തൂമ്പിൽ, ഒ. കെ. വേലായുധൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.
ആരോഗ്യ പ്രവർത്തകരായ ഹെൽത്ത് സൂപ്പർവൈസർ രാജൻ കെ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജിജിൻ ജഹ്‌റാം, ജെന്ന സെറിൻ, എം.എൽ.എസ്.പി. ദേവിക, അബർണ, ഷിജില, സഞ്ചരിക്കുന്ന നേത്ര വിഭാഗം തുരൂർ ടീം എന്നിവരും പ്രദേശത്തെ വിവിധ വാർഡുകളിൽ നിന്നുള്ള ആശാ വർക്കർമാരും ക്യാമ്പിന് നേതൃത്വം നൽകി. പ്രദേശവാസികളായ നിരവധി ആളുകൾ ക്യാമ്പിലെത്തി പരിശോധനകൾക്ക് വിധേയരായി.