പടപ്പറമ്പ്, ചേറൂർ അംഗനവാടികളിൽ പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പടപ്പറമ്പ്, ചേറൂർ അംഗനവാടികളിൽ പ്രവേശനോത്സവവും അങ്കണവാടി പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗ്രാമപഞ്ചായത്ത് അംഗം യു. സക്കീന പരിപാടികൾ ഉദ്ഘാടനം ചെയ്തു.

അംഗനവാടി പഠനം പൂർത്തിയാക്കി പ്രൈമറി സ്കൂളിലേക്ക് പടിയിറങ്ങുന്ന വിദ്യാർത്ഥികൾക്ക് സ്നേഹനിർഭരമായ യാത്രയയപ്പാണ് നൽകിയത്. ചടങ്ങിൽ വിജയികളായ കുട്ടികൾക്ക് പഞ്ചായത്ത് അംഗം യു. സക്കീന സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു.

പടപ്പറമ്പ് 53-ാം നമ്പർ അംഗനവാടിയിൽ നടന്ന ചടങ്ങിൽ ടീച്ചർ ഭാനുമതി അധ്യക്ഷത വഹിച്ചു. സിന്ധു, രക്ഷിതാക്കളായ പാത്തുമ്മക്കുട്ടി, രമിത, ധന്യ, ശ്രീജ, സുമി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ചേറൂർ 52-ാം നമ്പർ അംഗനവാടിയിൽ നടന്ന ചടങ്ങിൽ ജാനകി ടീച്ചർ അധ്യക്ഷത വഹിച്ചു. സരോജിനി, രക്ഷിതാക്കളായ കബീർ, സുനിൽകുമാർ, നിജിത എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}