കല്ലേങ്ങൽപ്പടി അംഗനവാടിയിൽ പ്രവേശനോത്സവവും അവാർഡ് ദാനവും;

ഊരകം: കല്ലേങ്ങൽപ്പടി അംഗനവാടിയിൽ പ്രവേശനോത്സവവും യാത്രയയപ്പും അവാർഡ് വിതരണവും വിപുലമായി ആഘോഷിച്ചു. അംഗനവാടിയിലേക്ക് പുതുതായി എത്തിയ കുരുന്നുകളെ കമ്മിറ്റി ഭാരവാഹികളും അധ്യാപകരും ചേർന്ന് ഊഷ്മളമായി വരവേറ്റു.

വാർഡ് മെമ്പർ റൈഹാനത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് അംഗം ഹാരിസ് വി., ശങ്കരൻ മാസ്റ്റർ, ജലീൽ കല്ലേങ്ങൽപ്പടി, യഅക്കൂബ് എ.പി., ലത്തീഫ് പി.കെ., സി. മാലതി, പ്രമീള എന്നിവർ സംസാരിച്ചു.

വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് (ഫുൾ എ പ്ലസ്) നേടിയ നഫ്‌ല വി., യു.എസ്.എസ്., എൽ.എസ്.എസ്. പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികൾ എന്നിവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. കൂടാതെ, ഈ അധ്യയന വർഷം ഏറ്റവും കൂടുതൽ ദിവസങ്ങൾ അംഗനവാടിയിൽ ഹാജരായ വിദ്യാർഥിയെ പ്രത്യേകമായി അനുമോദിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}