വേനലവധിക്ക് വിട; സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും

മലപ്പുറം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേൽക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും.

പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എൽ.പി. സ്‌കൂളുകളിൽ 800 മണിക്കൂറാണ് അധ്യയനസമയമെന്നതിനാൽ, ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തിദിനങ്ങളുണ്ടാവും. യു.പി.യിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമായി നിശ്ചയിച്ചു. ഹൈസ്‌കൂളിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ ഏഴ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}