വേങ്ങരയിൽ അങ്കൻവാടി പ്രവേശനോത്സവം ആഘോഷമായി; കുരുന്നുകൾക്ക് വരവേൽപ്പ്

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് തല അങ്കൻവാടി പ്രവേശനോത്സവം പരപ്പിൽപാറ അങ്കൻവാടിയിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പതിനേഴാം വാർഡിലെ അങ്കൻവാടിയിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ടി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സബ്ന ഇബ്രാഹീം അധ്യക്ഷത വഹിച്ച ചടങ്ങിൽ അങ്കൻവാടിയിലേക്ക് പുതുതായി എത്തിയ കുരുന്നുകൾക്ക് ഊഷ്മളമായ വരവേൽപ്പാണ് നൽകിയത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന വർണ്ണാഭമായ ഘോഷയാത്രയും കുട്ടികളുടെ വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.

പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കും പഠനം പൂർത്തിയാക്കി അങ്കൻവാടിയിൽ നിന്ന് പടിയിറങ്ങുന്ന കുട്ടികൾക്കും വാർഡ് മെമ്പറും പി.വൈ.എസ് (PYS) ക്ലബ്ബും ചേർന്ന് സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു. തുടർന്ന് നടന്ന പായസ വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.

ചടങ്ങിൽ പഞ്ചായത്ത് അംഗം കൈപ്രൻ ഉമ്മർ, ഐ.സി.ഡി.എസ് (ICDS) സൂപ്പർവൈസർ സമിത കുമാരി, അങ്കൻവാടി അധ്യാപികമാരായ ബ്ലസി പി., പ്രിയ എം.പി. തുടങ്ങിയവർ സംസാരിച്ചു. ചെള്ളി അവറാൻകുട്ടി, കോയമു എ.കെ., നാരായണൻ, ഇബ്രാഹീം എ.കെ. തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}