പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ തിരിച്ചു വന്ന പ്രവാസികളെ കൂടി ഉൾപ്പെടുത്തണം: പ്രവാസി വെൽഫെയർ ഫോറം

വേങ്ങര: സംസ്ഥാനത്തെ പ്രവാസി ഇൻഷുറൻസ് പദ്ധതിയിൽ വിദേശത്തുനിന്നും തിരിച്ചു വന്ന പ്രവാസികളെക്കൂടി ഉൾപ്പെടുത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം ആവശ്യപ്പെട്ടു. പുതിയ സർക്കാർ പ്രവാസികൾക്ക് അർഹമായ പരിഗണന നൽകണമെന്നും, പ്രവാസി ക്ഷേമ പെൻഷൻ തുക 5000 രൂപയായി ഉയർത്തണമെന്നും ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി ഒഴിവാക്കണമെന്നും പ്രവാസി വെൽഫെയർ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സലാഹുദ്ദീൻ ആവശ്യപ്പെട്ടു.

പ്രവാസി വെൽഫെയർ ഫോറം വേങ്ങര മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡൻ്റ് പി.പി. കുഞ്ഞാലി മാസ്റ്റർ കൺവെൻഷനിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൈദലവി എ.കെ. മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കൺവീനർ സി. മുഹമ്മദലി സ്വാഗതവും, നിയുക്ത മണ്ഡലം കൺവീനർ അബ്ദുർറസാഖ് എം.പി. നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൺവെൻഷനിൽ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:

കൺവീനർ: അബ്ദുർറസാഖ് എം.പി.
 അസിസ്റ്റൻ്റ് കൺവീനർമാർ: മുഹമ്മദലി സി., അലവി എം.പി.

പഞ്ചായത്ത് പ്രതിനിധികൾ:

വേങ്ങര: അബ്ദുൽ മജീദ്
 പറപ്പൂർ: ഹമീദ് ടി.
 കണ്ണമംഗലം: മുഹമ്മദ് മാളിയേക്കൽ
 ഊരകം: യൂസുഫ് കുറ്റാളൂർ
 ഒതുക്കുങ്ങൽ: അബ്ദുറഹ്മാൻ ഇ.
 എ.ആർ. നഗർ: അബ്ദുൽ മജീദ്
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}