എസ് എസ് എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവ്: കിളിനക്കോട് യൂണിറ്റ് ജേതാക്കൾ

ചേറൂർ: മിനികാപ്പിലിൽ വെച്ച് നടന്ന എസ് എസ് എഫ് ചേറൂർ സെക്ടർ സാഹിത്യോത്സവിൽ 640 പോയിന്റുകൾ നേടി കിളിനക്കോട് യൂണിറ്റ് ജേതാക്കളായി. 596 പോയിന്റുകളോടെ കാപ്പിൽ യൂണിറ്റ് രണ്ടാം സ്ഥാനവും, 529 പോയിന്റുകളോടെ മിനി കാപ്പിൽ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ചേറൂർ യൂണിറ്റിലെ മുഹമ്മദ് അജീർ സി.എം കലാപ്രതിഭയായും, മിനി കാപ്പിൽ യൂണിറ്റിലെ മുഫീദ് കെ സർഗ്ഗപ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം വെസ്റ്റ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി ടി അഹ്‌മദ്‌ കുട്ടി സഖാഫി ചേറൂർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സെക്ടർ സെക്രട്ടറി അബ്ദുറഹ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അഫ്‌സൽ വളാഞ്ചേരി അനുമോദന പ്രഭാഷണം നടത്തി.

കെ കെ എസ് തങ്ങൾ മിനി കാപ്പിൽ, അബ്ദുല്ല സഖാഫി കഴുകൻചിന, അബ്ദുൽ ഹഖ് വി കെ മാട് എന്നിവർ അവാർഡ് ദാനം നിർവ്വഹിച്ചു. അടുത്ത വർഷത്തെ സാഹിത്യോത്സവിന് ആതിഥ്യമരുളുന്ന വി കെ മാട് യൂണിറ്റിന് ചടങ്ങിൽ വെച്ച് നേതാക്കൾ പതാക കൈമാറി. ചടങ്ങിൽ വിവിധ സംഘടനാ നേതാക്കളും ഭാരവാഹികളും സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}