വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ നിന്നും 2025-26 വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (A+) നേടി തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ എസ്.ഡി.പി.ഐ യാറംപടി ബ്രാഞ്ച് കമ്മിറ്റി ആദരിച്ചു.
ഉയർന്ന വിജയം നേടിയ ലിൻസിയ ആലുങ്ങൾ, ഹസ ഫാത്തിമ പാങ്ങാട്ട്, ഫാത്തിമ നസ്‌റിൻ താട്ടയിൽ, ഫിദ പാലേരി എന്നീ വിദ്യാർത്ഥികളെയാണ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചത്.
ചടങ്ങിൽ ബ്രാഞ്ച് പ്രസിഡന്റ് ഉമ്മർ കെ.ടി, സെക്രട്ടറി ഹനീഫ ഇ.കെ, സമദ് പി, മുഹമ്മദ് കുട്ടി എ.പി തുടങ്ങിയവർ പങ്കെടുത്തു. മാതൃകാപരമായ വിജയം നേടിയ വിദ്യാർത്ഥികളെ നേതാക്കൾ അഭിനന്ദിക്കുകയും തുടർപഠനത്തിന് ആശംസകൾ നേരുകയും ചെയ്തു.