ഇഡി റെയ്ഡിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം’; നിയമപരമായി നേരിടുമെന്ന് എം എ ബേബി

ഇ ഡി നടത്തുന്ന റെയ്ഡ് രാഷ്ട്രീയമായി സിപിഐഎമ്മിനും പ്രതിപക്ഷ നേതാവിനുമെതിരെയുള്ള ഹീനമായ ആക്രമണമാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. പിണറായിയുടെ മകൾ വീണാ വിജയൻ സിഎംആ‍‍‌‌‌‍ർഎലിന്റെ സേവനത്തിന് നൽകിയ പ്രതിഫലം അഴിമതിയാണ് എന്ന് ചിത്രീകരിച്ചാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനോട് സഹകരിച്ചിരുന്നുവെന്നും രാഷ്ട്രീയ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നും എം എ ബേബി വ്യക്തമാക്കി. വീണാ വിജയൻ നിയമ പരമായി മുമ്പോട്ട് പോകുമെന്നും രാഷ്ട്രീയപരമായി ഇതിനെ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എക്സാലോജിക് വിഷയത്തിലാണ് റെയ്ഡ് എന്നാണ് സൂചന. മുഹമ്മദ് റിയാസ് എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}