യുഎഇ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ വേങ്ങര സ്വദേശി ഉസ്മാൻ വെട്ടിക്കാടന്; സന്നദ്ധസേവനത്തിനുള്ള വലിയ അംഗീകാരം

അബുദാബി: യുഎഇയിലെ സന്നദ്ധസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി വേങ്ങര സ്വദേശിക്ക് യുഎഇ പ്രസിഡന്റിന്റെ സന്ദേശമടങ്ങിയ ഗോൾഡ് മെഡൽ. എമിറേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും വേങ്ങര പുത്തനങ്ങാടി സ്വദേശി ഉസ്മാൻ വെട്ടിക്കാടനെയാണ് ഈ ഉന്നത ബഹുമതി തേടിയെത്തിയത്.

അബുദാബി വേങ്ങര പഞ്ചായത്ത് കെഎംസിസി സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന ഉസ്മാൻ, കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങൾക്കിടയിൽ നടത്തിയ നിസ്തുലമായ സേവനങ്ങളാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്. അബുദാബി പോലീസ്, അബുദാബി മെഡിക്കൽ സർവീസസ് എന്നിവയുമായി സഹകരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ ഇദ്ദേഹം സജീവമായിരുന്നു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക സന്ദേശത്തോടു കൂടിയ മെഡൽ, ഉസ്മാൻ വെട്ടിക്കാടന്റെ വർഷങ്ങളായുള്ള സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള വലിയൊരു ആദരമാണ്. പ്രവാസലോകത്തെ സേവന പ്രവർത്തനങ്ങൾക്കുള്ള ഈ വലിയ അംഗീകാരം വേങ്ങരക്കാർക്കും പ്രവാസി സമൂഹത്തിനും ഒരുപോലെ അഭിമാനമായി മാറിയിരിക്കുകയാണ്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}