സൂപ്പർ ലീഗ് ഫുട്ബോൾ: ബ്ലാസ്റ്റേഴ്‌സ് അമ്പലമാടിനെ തകർത്ത് റെയ്ഞ്ചേഴ്സ് ഇരിങ്ങല്ലൂർ ജേതാക്കളായി

വേങ്ങര: അമ്പലമാട് വായനശാല യുവതയും ഫെയ്മസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ റെയ്ഞ്ചേഴ്സ് ഇരിങ്ങല്ലൂരിന് കിരീടം. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്‌സ് അമ്പലമാടിനെ പരാജയപ്പെടുത്തിയാണ് ഇരിങ്ങല്ലൂർ ജേതാക്കളായത്.

വിജയികൾക്കുള്ള ട്രോഫി പറപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറമ്പത്ത് മുഹമ്മദ് വിതരണം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഷയാനെയും മികച്ച ഗോൾകീപ്പറായി ഹിഷാമിനെയും തിരഞ്ഞെടുത്തു.

വായനശാല സെക്രട്ടറി കെ. ബൈജു, മുഹമ്മദ് ഇരിങ്ങല്ലൂർ, പി. ഷാജി, എം. സൈതലവി, എം. അലവിക്കുട്ടി, പി. മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പ്രദേശത്തെ ഫുട്ബോൾ പ്രേമികളുടെ വൻ പങ്കാളിത്തം ടൂർണമെന്റിലുടനീളം ഉണ്ടായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}