കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ക്വാറിയിലേക്ക് മറിഞ്ഞു; രണ്ടുപേർക്ക് പരിക്ക്

കൊണ്ടോട്ടി: ഇന്ന് രാവിലെ 10 മണിയോടെ കൊണ്ടോട്ടി ചേപ്പിലിക്കുന്ന് റോഡിലാണ് അപകടം. ബ്ലോക്ക് ഓഫിസ് കഴിഞ്ഞു റോഡിന്റെ ഒരു ഭാഗത്തെ വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് ഓട്ടോറിക്ഷ വീഴുകയായിരുന്നു. നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്.

യാത്രക്കാരായ ചേപ്പിലക്കുന്ന് സ്വദേശി പനങ്ങാടൻ അയ്യപ്പൻ, ഓട്ടോ ഡ്രൈവർ മേലങ്ങാടി അമാരൻ സുകുമാരൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയ്യപ്പനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}