വേങ്ങര: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരമേറ്റതിൽ സന്തോഷം പ്രകടിപ്പിച്ച് വേങ്ങര നിയോജക മണ്ഡലത്തിലെ അബ്ദുറഹിമൻനഗർ (എ.ആർ നഗർ) പഞ്ചായത്തിൽ ബിരിയാണി വിതരണം നടത്തി. എ.ആർ നഗർ പത്താം ബൂത്ത് പുതിയത്ത് പുറായ ടീം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വോട്ടർമാർക്കായി ബിരിയാണി വിരുന്നൊരുക്കിയത്.
വൈകുന്നേരം 6 മണിക്ക് ആരംഭിച്ച വിതരണത്തിൽ പ്രദേശത്തെ ആയിരത്തോളം വോട്ടർമാരും പൊതുജനങ്ങളും പങ്കെടുത്തു. പുതിയ സർക്കാർ അധികാരമേറ്റതിന്റെ ആഹ്ലാദവും ആവേശവും പങ്കുവെക്കുന്നതായിരുന്നു ചടങ്ങ്.
യുഡിഎഫ് കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ അബ്ദുൽ കലാം സി., കൺവീനർ മൂസ്സകുട്ടി മാട്ടറ, ഷറഫലി മാട്ടറ, അരീക്കാടൻ ഷംസു, മജീദ് എ.പി., യൂസുഫ് അലി പി., നാജി അരീക്കാട്ട്, മുബഷിർ കെ.പി. എന്നിവർ ബിരിയാണി വിതരണത്തിന് നേതൃത്വം നൽകി.