ഊരകം: ഊരകം തിരുവോണ മലയിലെ തിരുവർച്ചനാംകുന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ആഴമേറിയ കിടങ്ങ് കീറിയും വലിയ മരങ്ങൾ മുറിച്ചും സാമൂഹ്യ ദ്രോഹികൾ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ഭൂമി കൈയ്യേറി സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ മന:പൂർവ്വം ശ്രമം നടത്തുകയാണ്. കുററക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന കൗൺസിലർ എ പി.ഉണ്ണിയുടെ നേതൃത്വത്തിൽ സംഭവത്തിന് ആസ്പദമായ സ്ഥലം സന്ദർശിച്ചു. സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢ നീക്കത്തെ അദ്ദേഹം അപലപിച്ചു. ബി ജെ പി പറപ്പൂർ മണ്ഡലം പ്രസിഡണ്ട് സി.ബാബുരാജൻ മറ്റുഭാരവാഹികളായ പി.അറ മുഖൻ, പി.കെ നീലകണ്ഠൻ, മണ്ഡലത്ത് അറമുഖ എന്നിവർ കൂടെയുണ്ടായിരുന്നു.
ബാലകൃഷ്ണ പൊതുവാൾ, അമൃത ഉണ്ണി, കെ.എം മുധുസൂദനൻ, എ.പി, ഉണ്ണി എന്നിവർ ചേർന്ന് ഇതുമായി ബന്ധപ്പെട്ട് വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.