ചേരൂർ റോഡ് ദാറുസ്സലാം മസ്ജിദിൽ ഈദ് നമസ്കാരം നടന്നു

വേങ്ങര: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ദാറുസ്സലാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈദ് നമസ്കാരം ചേരൂർ റോഡിലുള്ള ദാറുസ്സലാം മസ്ജിദിൽ വച്ച് നടന്നു. പ്രമുഖ പണ്ഡിതനും ജാമിയ അൽ ഹിന്ദ് ഡയറക്ടറുമായ ഫൈസൽ മൗലവി ഈദ് നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി.

ഇബ്രാഹിം നബി(അ)യുടെ ത്യാഗോജ്വലമായ ജീവിതത്തിൽ നിന്ന് മാതൃക ഉൾക്കൊണ്ട്, ജീവിതത്തിൽ ഉടനീളം തഖ്‌വ (ദൈവഭക്തി) പുലർത്തി ജീവിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് അദ്ദേഹം തന്റെ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.

കനത്ത മഴയെത്തുടർന്ന് കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത്തവണ മസ്ജിദുകളിലാണ് ഈദ് നമസ്കാര സൗകര്യം ഒരുക്കിയിരുന്നത്. നമസ്കാരത്തിന് ശേഷം മധുരപലഹാര വിതരണവും നടന്നു. വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറിയും സൗഹൃദം പുതുക്കിയും പെരുന്നാൾ സുദിനം ധന്യമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}