വേങ്ങര പുത്തൻപള്ളിയിൽ ബലിപെരുന്നാൾ ദിനത്തിൽ സാഹോദര്യ കൂട്ടായ്മ സംഘടിപ്പിച്ചു

വേങ്ങര: കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമുയർത്തി ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്ന പുണ്യദിനത്തിൽ, വേങ്ങരയിൽ വേറിട്ടൊരു സാഹോദര്യ കൂട്ടായ്മ ശ്രദ്ധേയമായി. പെരുന്നാൾ നമസ്കാരത്തിന് ശേഷം വേങ്ങര ടൗൺ പുത്തൻപള്ളി ജുമഅ മസ്ജിദിൽ ടൗൺ പൗരസമിതിയുടെ നേതൃത്വത്തിലാണ് സ്നേഹവും സൗഹാർദ്ദവും പങ്കുവെക്കുന്ന സാഹോദര്യ കൂട്ടായ്മ സംഘടിപ്പിച്ചത്.

മസ്ജിദ് ഇമാം ബഹുമാനപ്പെട്ട സുലൈമാൻ ഉസ്താദ് വാവാറ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി. ബലിപെരുന്നാളിന്റെ യഥാർത്ഥ സന്ദേശവും അതിന്റെ പ്രസക്തിയും അദ്ദേഹം ജനങ്ങളിലേക്ക് വിശദീകരിച്ചു നൽകി.

കൂട്ടായ്മയുടെ ഭാഗമായി നടന്ന മധുരപലഹാര വിതരണത്തിന്റെ ഉദ്ഘാടനം പള്ളി കാരണവർ ബഹുമാനപ്പെട്ട എൻ. ടി. ബാവഹാജി നിർവ്വഹിച്ചു. പൗരസമിതി പ്രസിഡന്റ് എം. കെ. റസാക്ക് മുൽത്താൻബാവ, എം. എൽ. എ. മജീദ്, മൂസാപ്പു, സി. എച്ച്. സൈനുദ്ദീൻ, നെല്ലാടൻ മുഹമ്മദ് ഹാജി, റഫീക്ക്, കുത്തീദു തുടങ്ങിയ പ്രമുഖർ പരിപാടികൾക്ക് നേതൃത്വം നൽകി. ടൗണിലെ നിരവധി ജനങ്ങൾ ഒത്തുചേർന്ന കൂട്ടായ്മ പെരുന്നാൾ ആഘോഷങ്ങൾക്ക് കൂടുതൽ ഹൃദ്യതയേകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}