വേങ്ങരയിൽ രാജീവ് ഗാന്ധി അനുസ്മരണം നടത്തി

വേങ്ങര: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.സി.സി മെമ്പർ പി.എ. ചെറീത് ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. സഫീർ ബാബു മുഖ്യപ്രഭാഷണം നടത്തി.

ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, ടി.വി. അബ്ദുൽ റഷീദ്, ടി.കെ. മൂസക്കുട്ടി, മുള്ളൻ ഹംസ, കെ. ഗംഗാധരൻ, വേങ്ങര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ടി. മൊയ്തീൻ, പഞ്ചായത്ത് മെമ്പർമാരായ വി.കെ. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.വി. അർജുൻ എന്നിവരും സുബൈർ ബാവ തട്ടയിൽ, ചീരങ്ങൻ ജലീൽ, മുക്കുമ്മൽ ഹംസക്കുട്ടി, കെ.കെ. യഹിയ, എം.ടി. അർഷാദ് തുടങ്ങിയവരും അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}