മൊറോക്കൻ കരുത്തിൽ വിറച്ച് ബ്രസീൽ; ലോകകപ്പിൽ പോരാട്ടം സമനിലയിൽ! (1-1)

ന്യൂജഴ്സി: ലോകകപ്പിലെ ഹെവി വെയ്റ്റ് പോരാട്ടത്തിൽ സമനിലക്കളി! ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനിലയുമായി രക്ഷപ്പെട്ട് കരുത്തരായ ബ്രസീൽ. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു.

ഇസ്മാഈൽ സായ്ബരിയിലൂടെ (21ാം മിനിറ്റിൽ) മൊറോക്കോയാണ് മത്സരത്തിൽ ആദ്യം ലീഡെടുത്തത്. അധികം വൈകാതെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ (32ാം മിനിറ്റിൽ) ബ്രസീലിനായി ഗോൾ മടക്കി. രണ്ടാം പകുതിയിൽ ചടുല നീക്കങ്ങളുമായി ഇരു ടീമുകളും കളംനിറഞ്ഞെങ്കിലും ഗോൾ നേടാനായില്ല. സൂപ്പർതാരം നെയ്മറില്ലാതെ കളത്തിലിറങ്ങിയ കാനറികൾക്ക്, ഒരു പ്ലേ മേക്കറില്ലാത്തതാണ് തിരിച്ചടിയായത്. ആദ്യ മിനിറ്റു മുതൽ ആധിപത്യം പുലർത്തിയ മൊറോക്കോ, ബ്രസീലിന്‍റെ പ്രതിരോധ നിരക്ക് കടുത്ത ഭീഷണിയുയർത്തി.

ആദ്യത്തെ 15 മിനിറ്റ് പന്തിന്‍റെ നിയന്ത്രണം മൊറോക്കോയുടെ കാലിലായിരുന്നു. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് ടീം നഷ്ടപ്പെടുത്തിയത്. ഏഴാം മിനിറ്റിൽ നെയിൽ അൽ അയ്നൂറിയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് പ്രതിരോധ താരങ്ങൾ തട്ടിയകറ്റി. 12 മിനിറ്റുകൾക്കിടെ ആറു ഗോൾ നീക്കങ്ങളാണ് മൊറോക്കോ നടത്തിയത്. ഇതിനിടെ 14ാം മിനിറ്റിൽ ബ്രസീലിന്‍റെ ഇഗോർ തിയാഗോക്ക് ഗോളിലേക്ക് സുവർണാവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. മൊറോക്കോ ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ, ഇടതുവശത്തുനിന്നുള്ള ക്രോസ് കൃത്യമായി കണക്ട് ചെയ്യാൻ സാധിച്ചില്ല. ബ്രസീൽ മത്സരത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് മുൻ ചാമ്പ്യന്മാരുടെ നെഞ്ചു തകർത്ത് മൊറോക്കോ ലീഡെടുക്കുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}