വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ 20-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പരിപാടിയുടെ ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു.
വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കുറുക്കൻ മുഹമ്മദാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ, മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇ.കെ. മുഹമ്മദ് കുട്ടി, ട്രഷറർ അരീക്കൻ കുഞ്ഞുട്ടി, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പുള്ളാട്ട് ഷംസുദ്ദീൻ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് പി. അബൂബക്കർ മാസ്റ്റർ, വാർഡ് മെമ്പർ ഷീന അനൂപ്, ജിദ്ദ കണ്ണമംഗലം കെ.എം.സി.സി പ്രസിഡന്റ് സി.കെ. നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു.
വി.പി. ജസിം, ഇ.പി. സൈതു, എ.പി. സുധീഷ്, കുന്നത്ത് മുഹമ്മദ്, എം.വി. അബ്ദുൽ നാസർ, കെ.വി. മൂസ, സി.കെ. ഉമ്മർ, കെ.ടി. അലവി കുട്ടി തുടങ്ങിയവർ ആശംസകൾ നേർന്നു. 20-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ചാലിൽ ശങ്കരൻ സ്വാഗതവും, ട്രഷറർ പി.എം. സിദ്ദീഖ് നന്ദിയും പറഞ്ഞു.