ലഹരിക്കെതിരെ ഫുട്ബോൾ ആവേശവുമായി വിദ്യാർത്ഥികൾ; 'കിക്ക് ഡ്രഗ്സ് ഓഫ്' സംഘടിപ്പിച്ചു

ഏ ആർ നഗർ: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടയിലും ലഹരിവിരുദ്ധ സന്ദേശം ശക്തമായി ഉയർത്തിപ്പിടിച്ച് എ.എ എച്ച്.എം.എൽ.പി പുതിയത്ത് പുറായ സ്കൂൾ. സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കളിയാണ് ലഹരി' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.

വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ലഹരിക്കെതിരായ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് സ്കൂൾ അധികൃതർ വേറിട്ട കായിക പരിപാടികൾ ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി നടന്ന ഫ്ലാഷ് മോബും പ്രവചന മത്സരവും വലിയ പങ്കാളിത്തം ഉറപ്പാക്കി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആവേശകരമായ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം കാണികളിലും ആവേശം നിറച്ചു.

ലഹരിക്കെതിരെയുള്ള ശക്തമായ പ്രഖ്യാപനമായി 'കിക്ക് ഡ്രഗ്സ് ഓഫ്' (Kick Drugs Off) എന്ന പേരിൽ പ്രത്യേക ലഹരിവിരുദ്ധ ഷൂട്ട് ഔട്ടും പരിപാടിയുടെ ഭാഗമായി അരങ്ങേറി. ലഹരിക്കെതിരെ കായികവിനോദങ്ങളെ ലഹരിയാക്കി മാറ്റുക എന്ന സന്ദേശമാണ് ഇതിലൂടെ വിദ്യാർത്ഥികൾ പങ്കുവെച്ചത്.

സ്കൂൾ പ്രധാനാധ്യാപിക ബേബി സുമം പരിപാടികൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡണ്ട് സി.ഹസ്സനലി, എം.പി അബ്ദുൽ അസീസ്സ്, കെ.ടി സഫ്‌വാൻ, വി.പി വിപിൻ, തസ്‌നി, ഫർഹാന, സാജിദ് എൻ.കെ എന്നിവർ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}