ബിരുദ പ്രവേശനം 2026 ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു (കാലിക്കറ്റ് സർവകലാശാല)

കാലിക്കറ്റ് സർവകലാശാല 2026 - 2027 അധ്യയന വര്‍ഷത്തേ ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 

പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റസ് ലോഗിനിൽ ജൂൺ 19-ന് വൈകിട്ട് 03.00 മണി വരെ അലോട്ട്മെന്റ് പരിശോധിക്കാം

നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ ഒഴികെ) ജൂൺ 19-ന് വൈകിട്ട് 03.00 മണി വരെ അവസരമുണ്ടാകും. 

തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്.
എഡിറ്റ് / അൺലോക്ക് ബട്ടണ്‍ ഉപയോഗിച്ച് തിരുത്തൽ വരുത്താൻ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അവർ സമർപ്പിച്ച അവസാന അപേക്ഷയായിരിക്കും വരാനിരിക്കുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുക. 
പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ലഭ്യമാകൂ. 

* തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും.
* ⁠അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്.
* ⁠ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നൽകിയ മാര്‍ക്ക് കൃത്യമാണെന്നും, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., ആർട്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്‌ടു തലത്തിലുള്ളതാണെന്നും നോണ്‍ - ക്രീമിലെയര്‍, ഇ.ഡബ്ല്യൂ.എസ് സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 
* ⁠2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ വി.എച്ച്.എസ്.ഇ. - എൻ.എസ്.ക്യു.എഫ്. സ്കീമില്‍ പ്ലസ്‌ടു പാസായവർ എൻ.എസ്.ക്യു.എഫ്. ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}