ഈ വർഷത്തെ ഹജ്ജ് നടപടികൾവിജയകരമായി പൂർത്തീകരിച്ചതിന് പിന്നാലെ, 2027-ലെ ഹജ്ജ് കർമ്മങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളിലേക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി കടന്നു. ഇതിന്റെ ഭാഗമായി, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അടുത്ത വർഷത്തെ ഹജ്ജിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവർക്ക് 2027 ഡിസംബർ 31 വരെയെങ്കിലും കാലാവധിയുള്ള 'മെഷിൻ റീഡബിൾ' പാസ്‌പോർട്ട് ഉണ്ടായിരിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്.
സഊദി ഹജ്ജ്-ഉംറ മന്ത്രാലയം 2027 ഹജ്ജിനായുള്ള ഔദ്യോഗിക തയ്യാറെടുപ്പ് രേഖ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഈ അടിയന്തര നടപടി. നിശ്ചിതസമയപരിധിക്കുള്ളിൽ തന്നെ ഹജ്ജ് ക്രമീകരണങ്ങൾക്കുള്ള ഒരുക്കങ്ങൾപൂർത്തിയാക്കാനാണ് സഊദി അധികൃതർനൽകിയിരിക്കുന്ന കർശന നിർദ്ദേശം.
2027-ലെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർ തങ്ങളുടെ കുടുംബപ്പേര് കൃത്യമായിരേഖപ്പെടുത്താൻപ്രത്യേകംശ്രദ്ധിക്കണമെന്ന്അധികൃതർഓർമ്മിപ്പിച്ചു.
കൂടാതെ,തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാക്കാനുള്ള പ്രത്യേക മാർഗ്ഗങ്ങൾ ഒരുക്കാനും ഹജ്ജ് കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.