വേങ്ങരയിൽ സ്‌കൂൾ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു

വേങ്ങര: ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവിൽ നിർമിച്ച കുറ്റാളൂർ ജി.എൽ.പി സ്‌കൂൾ ശുചിമുറി സമുച്ചയം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മൻസൂർ തങ്ങൾ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ഇ.കെ. സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. സഫ്രീന അഷ്‌റഫ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജൂസൈറ മൻസൂർ, വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അബൂ താഹിർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുലൈഖ മജീദ്, വാർഡ് മെമ്പർ റൈഹാനത്ത് ചെമ്പയിൽ, പിടിഎ പ്രസിഡന്റ് എൻ.പി. മുനീർ, പ്രധാനാധ്യാപകൻ യു. സുലൈമാൻ, എംടിഎ പ്രസിഡന്റ് കെ. ബിന്ധ്യ, കെ. മിനി എന്നിവർ സംസാരിച്ചു.

ചടങ്ങിന്റെ വിജയത്തിനായി മുഹമ്മദ് നിബ്രാസ് പി.കെ., ശശീന്ദ്രൻ എം., ഷിബു കെ., നൗഷാദ് എം.കെ., അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}