വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി ബൂത്ത് ചെയർമാൻ കൺവീനർമാരുടെ സംഗമം നടത്തി. വേങ്ങര മണ്ഡലം ലീഗ് സെക്രട്ടറി ഇ.കെ സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പി.കെ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ഭാരവാഹികളായ ആവയിൽ സുലൈമാൻ,ചാക്കീരി ഹർഷൽ, പഞ്ചായത്ത് യു.ഡി.എഫ് നേതാക്കളായ ഇ.കെ മുഹമ്മദ് കുട്ടി, പൂക്കുത്ത് മുജീബ്, അരീക്കാട്ട് കുഞ്ഞിപ്പ, സൈദ് നെടുമ്പള്ളി, പുള്ളാട്ട് ഷംസു, യു പി അബ്ദു,യു.കെ ഇബ്രാഹിം ഹാജി, അരിക്കൻ കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു. മികച്ച ബൂത്തുകൾക്ക് കെ.എം.സി സി ജിദ്ദ കമ്മറ്റി പ്രഖ്യാപിച്ച ക്യാഷ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
കണ്ണമംഗലം പഞ്ചായത്ത് യു.ഡി.എഫ് ബൂത്ത് ചെയർമാൻ-കൺവീനർമാരുടെ സംഗമം നടത്തി
admin
Tags
Kannamangalam