വേങ്ങര: പാണക്കാട് അൽ ഹിക്മ മദ്രസയിൽ അവാർഡ് ദാനവും രക്ഷാകർതൃ സംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുഹമ്മദ് അശ്റഫ് എം.കെ. നിർവഹിച്ചു. ചടങ്ങിൽ ജാമിയ അൽ ഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി മുഖ്യപ്രഭാഷണം നടത്തി.
വിസ്ഡം എജുക്കേഷൻ ബോർഡിന് കീഴിൽ നടന്ന അഞ്ചാം ക്ലാസ് പൊതുപരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും ഇതോടൊപ്പം നടന്നു.
ചടങ്ങിൽ അക്ബർ സിദ്ദീഖ്, അബ്ദുറഷീദ് വി.കെ., ഡോ. ഫഹീം, ഷെഫിൻ, ഷെരീഫ് പാണക്കാട്, ഡോ. ജലീൽ, കുഞ്ഞു മുഹമ്മദ് എന്നിവർ സംസാരിച്ചു.