കണ്ണമംഗലം നൊട്ടപ്പുറം ജി.എൽ.പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് കൈമാറി

കണ്ണമംഗലം: നൊട്ടപ്പുറം ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി വേങ്ങര വി.എം.സി (VMC) ഹോസ്പിറ്റൽ ഫസ്റ്റ് എയ്ഡ് മെഡിസിൻ കിറ്റ് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ വി.എം.സി ഹോസ്പിറ്റൽ മാനേജർ ചുക്കൻ ആഷിക്, സ്കൂൾ സീനിയർ അധ്യാപിക ബ്യൂണ ടീച്ചർക്കും നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അബ്റാറിനും കിറ്റ് കൈമാറി.

സ്കൂൾ പി.ടി.എ (PTA) പ്രസിഡന്റ് താട്ടയിൽ അബ്ദുറഹ്മാൻ, ഒ.പി അസീസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്കൂളിലെ മറ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് ഹോസ്പിറ്റൽ അധികൃതർ ഇത്തരമൊരു സഹായവുമായി രംഗത്തെത്തിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}