മലബാറിന് ഫുട്ബോൾ സമ്മാനം: അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം വരുന്നു; ബജറ്റിൽ 50 കോടി

മലപ്പുറം: മലബാറിൻ്റെ ഫുട്ബോൾ ആവേശത്തിന് പുതിയ ദിശാബോധം നൽകിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു.

പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട്, ധനമന്ത്രിയുടെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയാണ് കായിക മേഖലയ്ക്കായുള്ള ഈ വൻ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങൾക്കായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ കോഴിക്കോടോ, അല്ലെങ്കിൽ മലപ്പുറം ജില്ലയിലോ സ്റ്റേഡിയം നിർമ്മിക്കുന്നതിനാണ് കൂടുതലും സാധ്യത.

കായിക പ്രേമികൾക്ക് വൻ പ്രതീക്ഷ നൽകുന്നതാണ് ബജറ്റിലെ ഈ പ്രഖ്യാപനം. മലബാറിലെ ഫുട്ബോൾ വികസനത്തിനും അന്താരാഷ്ട്ര മത്സരങ്ങൾ കൂടുതൽ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും ഈ പദ്ധതികൾ വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}