വേങ്ങര: അർദ്ധരാത്രിയിലുണ്ടായ കനത്ത ഇടിമിന്നലിൽ വീടിന്റെ ചുമരുകളും ജനൽ ചില്ലുകളും തകർന്നു. വേങ്ങര കുറ്റൂർ പാക്കട പുറായയിലെ പാക്കട അസൈന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്.
ഇന്നലെ അർദ്ധരാത്രിയോടെയാണ് പ്രദേശം നടുങ്ങിയ സംഭവമുണ്ടായത്. ശക്തമായ ഇടിമിന്നലിനൊപ്പമുണ്ടായ വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഞെട്ടി ഉണർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണതായും ജനൽ ചില്ലുകൾ തകർന്നതായും കണ്ടത്. വീട്ടുകാർ അപകടത്തിൽ നിന്ന് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.