'അമ്മക്കൊരു മരം': കോട്ടക്കലിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നടുന്നു; ബി.ജെ.പി മണ്ഡലം തല ഉദ്ഘാടനം നടന്നു

കോട്ടക്കൽ: പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ബി.ജെ.പി നടപ്പിലാക്കുന്ന 'അമ്മക്കൊരു മരം' പദ്ധതിയുടെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിൽ ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി ബി.ജെ.പി സംഘടിപ്പിക്കുന്ന 'പ്രപഞ്ച രക്ഷാ യജ്ഞ'ത്തിന്റെ ഭാഗമായാണ് വിപുലമായ ഈ പദ്ധതി നടപ്പിലാക്കുന്നത്.

മണ്ഡലതല ഉദ്ഘാടനം കോട്ടക്കൽ നഗരസഭ കൗൺസിലറുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന കൗൺസിലറും മണ്ഡലം പ്രഭാരിയുമായ എ.പി. ഉണ്ണി നിർവ്വഹിച്ചു. കരിവേപ്പ് മരത്തൈ നട്ടുകൊണ്ടാണ് അദ്ദേഹം പദ്ധതിക്ക് തുടക്കം കുറിച്ചത്.

ചടങ്ങിൽ ബി.ജെ.പി കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് ടി.പി. ബിനീഷ് കുമാർ, വാർഡ് കൗൺസിലർ ഇ. കൃഷ്ണകുമാർ, ബി.ജെ.പി സംസ്ഥാന കൗൺസിലർ എം.കെ. ജയകുമാർ, കോട്ടക്കൽ ടൗൺ ഏരിയ പ്രസിഡണ്ട് കെ.പി. ഗോപിനാഥ്, മുൻ കൗൺസിലർ കെ.വി. രാജലക്ഷ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}