നെല്ലിപ്പറമ്പ് ജി.എം.എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം; 'തളിരില' ക്ലബ്ബിന് തുടക്കമായി

ഊരകം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നെല്ലിപ്പറമ്പ് ഊരകം കീഴ്മുറി ജി.എം.എൽ.പി സ്കൂളിൽ 'തളിരില' പരിസ്ഥിതി ക്ലബ്ബിന് തുടക്കമായി. സ്കൂൾ ഹെഡ്മിസ്ട്രസ് രാഗിണി ടീച്ചർ ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിൽ കുട്ടികളുടെ പങ്കിനെക്കുറിച്ച് സംസാരിച്ച ഹെഡ്മിസ്ട്രസ്, പ്ലാസ്റ്റിക്കിന്റെയും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്തുക്കളുടെയും അമിത ഉപയോഗം പ്രകൃതിക്ക് വലിയ ദോഷം ചെയ്യുമെന്ന് ഓർമ്മിപ്പിച്ചു. ഇത്തരം വസ്തുക്കൾ പരമാവധി ഒഴിവാക്കി, പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി കുട്ടിക്കാലം മുതൽക്കേ ശീലമാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, കളറിംഗ് മത്സരം എന്നിവ നടന്നു. കൂടാതെ, സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈകളും നട്ടുപിടിപ്പിച്ചു. സുമയ്യ ടീച്ചർ, സകരിയ്യ മാസ്റ്റർ, അബ്ദുറഷീദ് മാസ്റ്റർ, സംഗീത ടീച്ചർ, ജിഷ ടീച്ചർ, ശ്രീജ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}