നിലമ്പൂർ: തീ തുപ്പുന്ന രീതിയിൽ രൂപമാറ്റം വരുത്തിയ കാർ നിലമ്പൂരിൽ മോട്ടോർവാഹന വകുപ്പ് അധികൃതർ പിടികൂടി. നിലമ്പൂർ കനോലി പ്ലോട്ട് പരിസരത്ത് നിന്നാണ് നാല് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനം പിടികൂടിയത്. പുകക്കുഴൽ നിന്ന് വൻ ശബ്ദത്തോടെ തീ പുറത്തേക്ക് വരുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരുന്നത്.
ആക്സിലറേറ്റർ കൊടുക്കുന്ന സമയത്ത് കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് പുകക്കുഴലിലൂടെ തീ തുപ്പുന്നത്. വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. അപകടങ്ങൾ കൂടുന്ന സാഹചര്യം കണക്കിലെടുത്ത് മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന തുടരുന്നുണ്ട്.