ലൈസൻസില്ലാതെ ലോകകപ്പ് പൊതു ഇടങ്ങളിൽ പ്രദർശനം പാടില്ല; നിയമനടപടി നേരിടേണ്ടി വരും: കർശന നിർദ്ദേശവുമായി അധികൃതർ

ഫുട്ബോൾ ആരാധകർക്കും ക്ലബ്ബുകൾക്കും ഒരു പ്രധാന അറിയിപ്പ്! ഈ വർഷം മുതൽ ലോകകപ്പ് ഫുട്ബോൾ പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് ലൈസൻസ് നിർബന്ധമാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ ആയ 𝗭𝗘𝗘𝟱 ഉം ഫിഫയും ചേർന്നാണ് ഈ നിയമം കർശനമാക്കിയിരിക്കുന്നത്.

കേരളത്തിൽ ലൈസൻസ് നൽകാനുള്ള ചുമതല ആലുവ ആസ്ഥാനമായുള്ള ഈഗിൾസ് എഫ്സി കേരള (𝗘𝗔𝗚𝗟𝗘𝗦 𝗙𝗖 𝗞𝗘𝗥𝗔𝗟𝗔) എന്ന ഏജൻസിക്കാണ്. അവരുടെ വെബ്സൈറ്റ് വഴിയാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

​📌 ലൈസൻസ് നിരക്കുകൾ താഴെ പറയുന്നതാണ്:
🔹 പ്രാദേശിക കൂട്ടായ്മകൾ/ ഫാൻ ക്ലബ്ബുകൾ: വാണിജ്യ താല്പര്യങ്ങളില്ലാതെ (𝗡𝗢𝗡-𝗖𝗢𝗠𝗠𝗘𝗥𝗖𝗜𝗔𝗟) പ്രദേശവാസികൾ ഒത്തുചേർന്ന് നടത്തുന്ന പ്രദർശനങ്ങൾക്ക് ടൂർണമെന്റ് മുഴുവനായി 𝟮𝟱,𝟬𝟬𝟬 രൂപയാണ് ലൈസൻസ് ഫീസ്.
 (കാണികളുടെ എണ്ണം എത്രയാണെങ്കിലും ഫീസിൽ മാറ്റമില്ല).

🔹 ഷോപ്പിംഗ് മാളുകൾ: വലിയ ഷോപ്പിംഗ് മാളുകൾക്ക് ലൈസൻസ് ഫീസ് 𝟮.𝟱 ലക്ഷം രൂപയാണ്.

🔹 തിയേറ്ററുകൾ: തിയേറ്ററുകളിൽ ടിക്കറ്റ് വെ
ച്ച് നടത്തുമ്പോൾ, ടിക്കറ്റ് തുകയുടെ 𝟱𝟬% ആണ് ഫീസായി നൽകേണ്ടത്.

​⚠️ മുന്നറിയിപ്പ്:
ലൈസൻസ് ഇല്ലാതെ പബ്ലിക് സ്ക്രീനിങ് നടത്തിയാൽ ഫിഫയുടെയും 𝗭𝗘𝗘𝟱 ന്റെയും ആന്റി-പൈറസി ടീം കർശന നടപടിയെടുക്കുന്നതാണ്. നിയമവിരുദ്ധമായ ഫീഡ് ഉപയോഗിച്ച് പ്രദർശനം നടത്തുന്നത് 𝟳 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ഇതിനകം തന്നെ ലൈസൻസില്ലാതെ പ്രവർത്തിച്ച പല പബ്ലിക് പ്രദർശനങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും അധികൃതർ ഷട്ട് ഡൗൺ ചെയ്തിട്ടുണ്ട്.

​🏟️ ഔദ്യോഗിക ഫാൻ പാർക്കുകൾ:
കേരളത്തിലെ 𝟭𝟰 ജില്ലകളിലും ഫിഫയുടെ അംഗീകാരമുള്ള ഫാൻ പാർക്കുകൾ സജ്ജമാക്കുന്നുണ്ട്. ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്ത് മാത്രം 𝟳 ഫാൻ പാർക്കുകൾ ഉണ്ടാകും! സെമി ഫൈനലുകൾ, ലൂസേഴ്സ് ഫൈനൽ (തേർഡ് പ്ലേസ്), ഗ്രാൻഡ് ഫൈനൽ എന്നീ മത്സരങ്ങളായിരിക്കും ഇവിടെ പ്രദർശിപ്പിക്കുക.

എം.എൽ.എ മാരുടെ ഓഫീസുകളിൽ നിന്നടക്കം ഇതിനകം നിരവധിയാളുകൾ ലൈസൻസിനായി അപേക്ഷിച്ചു കഴിഞ്ഞു. നിയമപരമായ രീതിയിൽ ലൈസൻസ് എടുത്തുതന്നെ നമുക്ക് ഇത്തവണ ലോകകപ്പ് ആഘോഷമാക്കാം.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}