വേങ്ങര: അറിവിന്റെ വ്യാപനത്തിനായി ജമാഅത്തെ ഇസ്ലാമി വേങ്ങര ഏരിയ വനിതാ വിഭാഗം മാതൃകാപരമായ പ്രവർത്തനം സംഘടിപ്പിച്ചു. വേങ്ങര പഞ്ചായത്തിന് കീഴിലുള്ള കുരിക്കൾ സ്മാരക വായനശാലയിലേക്ക് ഡയലോഗ് സെന്റർ കേരള സ്പോൺസർ ചെയ്ത പുസ്തകങ്ങൾ സൗജന്യമായി കൈമാറി.
വായനശാലയിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ഏരിയ കൺവീനർ നാജിയയിൽ നിന്ന് വാർഡ് മെമ്പർ ശ്രീ. അച്യുതൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനുമുള്ള ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വാർഡ് മെമ്പർ ഹനീഫ, ലൈബ്രറി ഭാരവാഹികളായ നഫീസ, റാബിയ ടീച്ചർ, ജമാഅത്തെ ഇസ്ലാമി ഏരിയ അസിസ്റ്റന്റ് കൺവീനർ വഹീദ കെ., സെക്രട്ടറി ഷഹർബാൻ, മലർവാടി കോർഡിനേറ്റർ ശാകിറ തുടങ്ങിയവർ പങ്കെടുത്തു.