'വേണ്ടാ ലഹരി, വേണം ജീവിതം' ലഹരിക്കെതിരെ കുരുന്നുകളുടെ പോരാട്ടം

എ.ആർ. നഗർ: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് വേറിട്ട ബോധവൽക്കരണ പരിപാടിയുമായി പുകയൂർ ജി.എൽ.പി.എസ് വിദ്യാർത്ഥികൾ. ലഹരിയുടെ ഭവിഷ്യത്തുകളെക്കുറിച്ച് സമൂഹത്തിന് വ്യക്തമായ സന്ദേശം നൽകുന്നതിനായി കുട്ടികൾ ഒരുക്കിയ നിശ്ചല ദൃശ്യം (ടാബ്ലോ) ശ്രദ്ധേയമായി.

ലഹരി ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും എങ്ങനെ തകർക്കുന്നുവെന്നും, മനുഷ്യജീവിതത്തെ കാർന്നുതിന്നുന്ന ഭീകരനാണ് ലഹരിയെന്നും വിളിച്ചോതുന്നതായിരുന്നു വിദ്യാർത്ഥികളുടെ പ്രകടനം. 'വേണ്ടാ ലഹരി, വേണം ജീവിതം' എന്ന മുദ്രാവാക്യമുയർത്തി സംഘടിപ്പിച്ച പരിപാടി ഏവർക്കും വലിയൊരു സാമൂഹിക പാഠമായി മാറി.

വിദ്യാലയത്തിൽ നടന്ന ലഹരിവിരുദ്ധ ദിനാചരണത്തിൽ പ്രധാനധ്യാപികയുടെ ചുമതല വഹിക്കുന്ന ഇ.രാധിക ലഹരി വിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ കെ.സദഖത്തുള്ള, എസ്.ആർ.ജി കൺവീനർ പി.ഷഹന, കെ.റജില, എ.പി. നൂർജഹാൻ, സി.ഷബ്ന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ലഹരി വിമുക്തമായ ഒരു നല്ല നാളേക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയോടെയാണ് പരിപാടികൾ സമാപിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}