മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് മന്ത്രി

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളില്‍ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. മൂന്നാം അലോട്ട്മെന്റിന് ശേഷം പാലക്കാട്ടും മലപ്പുറത്തും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നും ഇത് പരിഹരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വിദ്യാര്‍ഥികളുടെ ബാഗുകള്‍ പരിശോധിക്കാന്‍ അധ്യാപകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ഷംസുദ്ദീന്‍ പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ഥി ചാരായം സ്‌കൂളിലേക്ക് കൊണ്ടുവന്ന സംഭവത്തെ മുന്‍നിര്‍ത്തി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ പരിശോധിക്കാന്‍ അനുമതി നല്‍കിയാല്‍ അത് ദുരുപയോഗം ചെയ്തേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിഎംശ്രീ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ സര്‍ക്കാരാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നും ഇതിന്റെ ജാള്യത മറക്കാനാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞ അദ്ദേഹം പിഎം ശ്രീ കരാര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കണോയെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിക്കുമെന്നും വ്യക്തമാക്കി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}