തിരുവനന്തപുരം: മുന്‍ഗണനാ റേഷൻ കാർഡുകൾക്ക് ഇന്ന് മുതല്‍അപേക്ഷിക്കാമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ അറിയിച്ചു. ഒഴിവാക്കല്‍മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പിഎച്ച്എച്ച്വിഭാഗത്തിലേക്ക് (പിങ്ക് കാര്‍ഡ്) തരംമാറ്റാനായി 27 മുതല്‍ അടുത്ത മാസം 17 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അര്‍ഹരായകാര്‍ഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍(ecitizen.civilsupplieskerala.gov.in )മുഖേനയോ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള, മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
✅ *റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാൻ അവസരം*
ഒഴിവാക്കൽമാനദണ്ഡങ്ങളിലുൾപ്പെടാത്തമുൻഗണനേതര റേഷൻ കാർഡ് മുൻഗണനാവിഭാഗത്തിലേക്ക് മാറ്റാൻ ജൂൺ 26 മുതൽ അക്ഷയ വഴി അപേക്ഷിക്കാം
അവസാന തിയതി
*2026 ജൂലൈ 17*
*ആവശ്യമായ രേഖകൾ*
▫️റേഷൻ കാർഡ്
▫️ബി.പി.എൽ സർട്ടിഫിക്കറ്റ്
▫️വരുമാന സർട്ടിഫിക്കറ്റ്
▫️മെഡിക്കൽ സർട്ടിഫിക്കറ്റ്
▫️മറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ
ഒഴിവാക്കൽ മാനദണ്ഡങ്ങളിലുൾപ്പെടാത്ത മുൻഗണനേതര (NPS-നീല, NPNS-വെള്ള) റേഷൻ കാർഡുകൾ മുൻഗണനാ (PHH-പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിനായുള്ളഅക്ഷയ കേന്ദ്രത്തിലൂടെ അപേക്ഷ സമർപ്പിക്കാം
*താഴെ പറയുന്ന അയോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർ അപേക്ഷിക്കേണ്ടതില്ല*
1. കാർഡിലെ ഏതെങ്കിലും അംഗം
▫️സർക്കാർ/പൊതുമേഖല ജീവനക്കാരൻ
▫️ആദായ നികുതി ദായകൻ
▫️സർവീസ് പെൻഷണർ
▫️1000+ ചതുരശ്ര അടി വീട് ഉടമ
▫️നാലോ അധികമോ ചക്ര വാഹന (സ്വയം ഓടിക്കുന്ന ഒരു ടാക്സി ഒഴിച്ച് ) ഉടമ
▫️പ്രൊഫഷണൽസ് (ഡോക്ടർ, എഞ്ചിനീയർ, അഡ്വക്കറ്റ്, ഐ.റ്റി, നഴ്സ്, CA ..etc)
2. കാർഡിലെ എല്ലാ അംഗങ്ങൾക്കും കൂടി
▫️ഒരേക്കർ സ്ഥലം (ST വിഭാഗം ഒഴികെ)
▫️25000 രൂപ പ്രതിമാസ വരുമാനം (NRI യുടെത് ഉൾപ്പെടെ)