കണ്ണമംഗലം കുടുംബശ്രീ ചക്ക-മാങ്ങ ഫെസ്റ്റ്: വിജയികൾക്കുള്ള സമ്മാനദാനവും പച്ചക്കറി തൈ വിതരണവും നടന്നു

കണ്ണമംഗലം: കണ്ണമംഗലം കുടുംബശ്രീ മോഡൽ സി.ഡി.എസ് (CDS) സംഘടിപ്പിച്ച ചക്ക-മാങ്ങ ഫെസ്റ്റിലെ വിജയികൾക്കുള്ള പ്രോത്സാഹന സമ്മാനദാനവും പച്ചക്കറി തൈ വിതരണവും നടന്നു. കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനില ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചക്കയിൽ നിന്നും മാങ്ങയിൽ നിന്നും തയ്യാറാക്കിയ വിവിധ ഉൽപ്പന്നങ്ങളെ മുൻനിർത്തിയാണ് മത്സരം സംഘടിപ്പിച്ചത്. ചക്ക ഉൽപ്പന്നങ്ങളിൽ ജാസ്മിൻ ഒന്നാം സ്ഥാനവും, സൈനബ രണ്ടാം സ്ഥാനവും, ഷമീമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാങ്ങ ഉൽപ്പന്നങ്ങളിൽ ഉണ്ണിയപ്പം ഒന്നാം സ്ഥാനവും, മാങ്ങ പുഡ്ഡിംഗ് രണ്ടാം സ്ഥാനവും, മാങ്ങ ഹൽവ മൂന്നാം സ്ഥാനവും നേടി.

ചടങ്ങിൽ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂഫിയ ചോല, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈദ് നെടുമ്പള്ളി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന അനൂപ്, ബ്ലോക്ക് ഡിവിഷൻ മെമ്പർ കദീജ ചുക്കൻ, പഞ്ചായത്ത് മെമ്പർമാരായ ശംസിയ, റഹിയാനത്ത്, സുബൈദ, എം.ഇ ഉപസമിതി കൺവീനർ ബേബി സജ്‌ന, സാമൂഹ്യ വികസന കൺവീനർ അനിത, സി.ഡി.എസ് മെമ്പർ സെക്രട്ടറി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

അഗ്രി സി.ആർ.പി ഉമ്മുകുൽസു പദ്ധതി വിശദീകരണം നടത്തി. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ മുംതാസ് സ്വാഗതവും, സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീനി നന്ദിയും രേഖപ്പെടുത്തി. സി.ഡി.എസ് മെമ്പർമാർ, ജെ.എൽ.ജി അംഗങ്ങൾ, എൻ.എച്ച്.ജി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}