പിഎം ശ്രീ ഭരണഘടന അഴിമതി: എസ്എസ്എഫ്

എടരിക്കോട്: കേന്ദ്ര സർക്കാരിന്റെ 'പിഎം ശ്രീ' പദ്ധതിയിലൂടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. അടുത്ത മാസം 11, 12 തീയതികളിൽ എടപ്പാളിൽ വെച്ച് നടക്കുന്ന മുപ്പത്തിമൂന്നാമത് എഡിഷൻ മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി കോട്ടക്കൽ താജുൽ ഉലമ ടവറിൽ സംഘടിപ്പിച്ച തീം പാനൽ ചർച്ചയിലാണ് അഭിപ്രായം പങ്കുവെച്ചത്.
വിദ്യാഭ്യാസ രംഗത്തെ കേന്ദ്രീകരണവും സംസ്ഥാനങ്ങളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവും ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. സംഗമത്തിൽ പ്രമുഖ മാധ്യമപ്രവർത്തകൻ കെ.സി. സുബിൻ മുഖ്യാതിഥിയായിരുന്നു.
എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ്റ് ജാഫർ ശാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി പി ടി മുഹമ്മദ്‌ അഫ്ളൽ, ഭാരവാഹികളായ പി. മൻസൂർ, അഡ്വ. അബ്ദുൽ മജീദ്, എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}