കണ്ണമംഗലം ഒമ്പതാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി വിദ്യാർത്ഥികളെ ആദരിച്ചു

കണ്ണമംഗലം: കണ്ണമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടന്ന ചടങ്ങിൽ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ചെറുവിൽ മുഹമ്മദ് കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് സെക്രട്ടറി പി.ടി. മുജീബ് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിച്ചു. ചടങ്ങിൽ ട്രഷറർ നജാഫ് ചാക്കീരി കൃതജ്ഞത രേഖപ്പെടുത്തി.

മുസ്ലിം ലീഗ് ഭാരവാഹികളായ അസീസ് പി.എം., ലത്തീഫ് പി.ടി., റസാഖ് പുള്ളാടൻ, ശരീഫ് പി.എം. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് വരും കാലങ്ങളിലും കൂടുതൽ ഉയരങ്ങളിലെത്താൻ കഴിയട്ടെ എന്ന് നേതാക്കൾ ആശംസിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}