ലഹരിക്ക് നോ പറയാം; പൂച്ചോലമാടിന്റെ 'ഉണർവ്' ക്യാമ്പയിൻ ശ്രദ്ധേയമായി

വേങ്ങര: സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൂച്ചോലമാട് മഹല്ല് കമ്മിറ്റിയും യൂത്ത് വിങ്ങും സംയുക്തമായി സംഘടിപ്പിച്ച 'ഉണർവ്' ലഹരിമുക്ത ക്യാമ്പയിൻ ശ്രദ്ധേയമായി. ലഹരിയുടെ ഉപയോഗവും വിപണനവും പ്രദേശത്തുനിന്ന് പൂർണ്ണമായും തുടച്ചുനീക്കി, ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന് തുടക്കമിട്ടത്.

ഇതിൻ്റെ ഭാഗമായി മഹല്ലിന്റെ വിവിധ ഭാഗങ്ങളിൽ ലഹരിവിരുദ്ധ ബോർഡുകൾ സ്ഥാപിക്കുകയും എല്ലാ വീടുകളിലും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ദിവസങ്ങളിലായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.

പൂച്ചോലമാട് മദ്രസ ഓഡിറ്റോറിയത്തിൽ നടന്ന സ്ത്രീകൾക്കായുള്ള ബോധവൽക്കരണ ക്ലാസ് വേങ്ങര അസിസ്റ്റന്റ് സർക്കിൾ ഇൻസ്പെക്ടർ സൈദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മഹല്ല് വൈസ് പ്രസിഡണ്ട് ടി.ടി. ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കാപ്പൻ രായിൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു. പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടർ ഷനോജ് ലഹരി വിരുദ്ധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. പൂവിൽ അഷ്റഫ് നന്ദി രേഖപ്പെടുത്തി.

തുടർന്ന് ബുധനാഴ്ച രാത്രി പുരുഷന്മാർക്കായി സംഘടിപ്പിച്ച ക്ലാസ് വേങ്ങര സർക്കിൾ ഇൻസ്പെക്ടർ രമേഷ് കണ്ടംകുളത്ത് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പോരാട്ടത്തിന് വേങ്ങര പോലീസിന്റെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. മഹല്ല് പ്രസിഡണ്ട് പൂവിൽ അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ, പരപ്പനങ്ങാടി എക്സൈസ് ഓഫീസർ ജയകൃഷ്ണൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. 

അഞ്ചുകണ്ടൻ അയ്യൂബ് മാസ്റ്റർ സ്വാഗതവും, വാർഡ് മെമ്പർ ടി.കെ. റഷീദ് ആശംസയും, സെക്രട്ടറി രായിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
രണ്ടുദിവസങ്ങളിലായി നടന്ന ബോധവൽക്കരണ ക്ലാസുകളിൽ മഹല്ല് പരിധിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമായി നിരവധി ആളുകൾ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}